പൊലീസ് ഭീകരത; യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലികൊന്നു
സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവരെ സസ്പെൻഡ് ചെയ്തതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മോഷണ കുറ്റം ആരോപിച്ച് പിടിച്ചുകൊണ്ടു പോയ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കെതിരെയും കൊലപാതക കുറ്റത്തിന് കേസ് ചുമത്തി. ആഗ്രയിലെ സികന്ദര സ്റ്റേഷനിലാണ് സംഭവം. തന്റെ ആഭരണം മോഷ്ടിച്ചെന്ന അയൽക്കാരന്റെ പരാതിയിലാണ് മനോവകല്യമുള്ള രാജു ഗുപ്ത എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടു വന്ന രാജുവിനെ, സ്വന്തം അമ്മക്ക് മുന്നിലിട്ട് പൊലീസുകാർ മർദ്ധിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ആഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് രാജുവിനെതിരെ അയൽവാസിയായ അൻശുൽ പ്രതാപ് സിങ് പൊലീസിൽ പരാതി നൽകിയത്. മനോവക്യല്യമുള്ള മകനെ പൊലീസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്ന് അമ്മയായ റീനു ലത പറഞ്ഞു. ലോകപ്പിൽ തന്റെ മുന്നിലിട്ടാണ് പൊലീസ് മകനെ തല്ലി കൊലപ്പെടുത്തിയതെന്നും, താൻ കരഞ്ഞ് കാലു പിടിച്ചിട്ടും ആരും ചെവികൊണ്ടില്ലെന്നും അവർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവരെ സസ്പെൻഡ് ചെയ്തതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസിന് കെെമാറും മുമ്പ് രാജുവിനെ ലാത്തി വെച്ച് മർദ്ദിച്ച അയൽവാസകളായ അൻശുൽ സിങ്, വിവേക് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.