ബീഹാറിലെ റെയില്‍വേ ജങ്ഷനില്‍ 16ഓളം അസ്ഥികൂടങ്ങള്‍; ഒരാള്‍ അറസ്റ്റില്‍

16 അസ്ഥികൂടങ്ങളും 34ഓളം അസ്ഥികളുടെ അവശിഷ്ടങ്ങളുമാണ് കണ്ടെടുത്തത്. കൂടാതെ ബൂട്ടാന്റെ കറന്‍സി, വിവിധ രാജ്യങ്ങളുടെ എ.ടി.എം കാര്‍ഡുകള്‍...

Update: 2018-11-28 05:53 GMT
Advertising

ബീഹാറില്‍ റെയില്‍വേ ജങ്ഷനില്‍ നിന്ന് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. ബീഹാര്‍ ചാപ്ര റെയില്‍വേ ജങ്ഷനില്‍ നിന്നാണ് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

ഈസ്റ്റ് ചമ്പാരന്‍ സ്വദേശിയായ സഞ്ജയ് പ്രസാദ്(29) എന്ന ആളാണ് അറസ്റ്റിലായത്. 16 അസ്ഥികൂടങ്ങളും 34ഓളം അസ്ഥികളുടെ അവശിഷ്ടങ്ങളുമാണ് കണ്ടെടുത്തത്. കൂടാതെ ബൂട്ടാന്റെ കറന്‍സി, വിവിധ രാജ്യങ്ങളുടെ എ.ടി.എം കാര്‍ഡുകള്‍, വിദേശ സിം, എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി ഡി.എസ്.പി തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുമാണ് അസ്ഥികൂടങ്ങള്‍ കൊണ്ടുവന്നതെന്നും ഇവ ബൂട്ടാനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചു. ഹിമാലയത്തില്‍ മന്ത്രവാദികള്‍ക്ക് അസ്ഥികൂടങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ അംഗമാണ് പ്രസാദെന്നും കൂടൂതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News