ജി.എസ്.ടി: 23 ഉത്പന്നങ്ങളുടെ നികുതി കുറച്ചു
അതേസമയം ലോട്ടറിക്ക് 12 ശതമാനത്തില്‍ നിന്നും നികുതി 28 ശതമാനമാക്കാനുള്ള നീക്കം കേരളത്തിന് തിരിച്ചടിയാകും...
ഉയര്‍ന്ന ജി.എസ്.ടി സ്ലാബായ 28 ശതമാനം നികുതി നിരക്കില്‍ നിന്നും ഇന്ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം ആറ് ഉല്‍പ്പന്നങ്ങളെ ഒഴിവാക്കി. ഇതോടെ വീല്‍ചെയര്‍, സ്‌പോട്‌സ് ഉപകരണങ്ങള്‍, സിനിമ ടിക്കറ്റ്, 32 ഇഞ്ച് ടിവി തുടങ്ങിയവക്ക് വിലകുറയും. 6,000 കോടിയുടെ നികുതി ഇളവാണ് വരുത്തിയത്. അതേസമയം ലോട്ടറിക്ക് 28 ശതമാനം നികുതി നിരക്കാക്കാനുള്ള കേന്ദ്രം നീക്കം കേരളത്തിന് തിരിച്ചടിയാകും.
മൊത്തം 23 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി ഇളവ് വരുത്തിയത്. ആറ് ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി. വീല്‍ ചെയറിന്റെ നികുതി 28ല്‍ നിന്ന് അഞ്ചാക്കി. മോണിറ്റര്‍ & ടിവി സ്‌ക്രീനുകള്‍, ടയറുകള്‍, ലിഥിയം ബാറ്ററി പവര്‍ ബാങ്ക്‌സ്, 100 രൂപക്ക് മുകളില്‍ ഉള്ള സിനിമ ടിക്കറ്റ്, വീഡിയോ ഗെയിമുകള്‍ തുടങ്ങിയവയാണ് നികുതി നിരക്ക് 18 ശതമാനമാക്കി കുറച്ചവ. ഹജ്ജ് അടക്കമുള്ള തീര്‍ത്ഥാടകരുടെ വിമാനടിക്കറ്റിന് നികുതി അഞ്ച് ശതമാനമാകും. മൂന്നാം കക്ഷി ഇന്‍ഷുറന്‍സ് നികുതി 12 ശതമാനമാക്കി. ശീതീകരിച്ച പച്ചക്കറികള്‍ അടക്കമുള്ളവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സിമന്റിന്റെയും ഓട്ടോമൊബൈല്‍ പാട്‌സിന്റെയും നിരക്കില്‍ മാറ്റമില്ല. ജനുവരി ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. അതേസമയം ലോട്ടറിക്ക് 12 ശതമാനത്തില്‍ നിന്നും നികുതി 28 ശതമാനമാക്കാനുള്ള നീക്കം കേരളത്തിന് തിരിച്ചടിയാകും. കേരളത്തിന്റെ പ്രളയ സെസിന്റെ കാര്യത്തില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. കൗണ്‍സില്‍ ഉപസമിതി റിപ്പോര്‍ട്ടില്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.