ഹിജാബ് അഴിച്ചു മാറ്റാന്‍ വിസമ്മതിച്ച യുവതികളെ നെറ്റ് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല
നെറ്റ് പരീക്ഷ എഴുതാന്‍ വന്ന രണ്ട് മുസ്‌ലിം പരീക്ഷാര്‍ത്ഥികളെ ഹിജാബ് അഴിച്ചു മാറ്റാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളിലാണ് മുസ്‌ലിം വിദ്യാര്‍ത്ഥിനികളോട് നിര്‍ബന്ധപ്പൂര്‍വം ഹിജാബ് അഴിച്ചു മാറ്റാന്‍ പരീക്ഷാ അധികൃതര്‍ ആവശ്യപ്പെട്ടത്. 24 വയസ്സുള്ള പനാജിയില്‍ നിന്നുള്ള സഫീന ഖാന്‍ സൗദാകറിനോടാണ് ഗോവയിലെ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധികൃതര്‍ ഹിജാബ് അഴിച്ചു മാറ്റി പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ച സഫീന ഖാനെ പക്ഷേ പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ല. ദല്‍ഹിയില്‍ നിന്നും പരീക്ഷ എഴുതാന്‍ വന്ന ഉമയ്യ ഖാനും ഇതേ അനുഭവമാണ് നെറ്റ് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്നത്. ഉമയ്യ തനിക്ക് നേരിട്ട അനുഭവത്തെ ക്കുറിച്ച് ട്വിറ്ററില്‍ കുറിക്കുന്നുണ്ട്.
It clearly says in Constitution that we are free to follow any religion yet this chauvinistic government servants didn't let me appear in my NETJRF 20dec2018 exam because I was convincing them to let me cover my head and it's in my religion.#Shame_india @NCWIndia@sioindia
— Umaiyah Khan (@UmaiyahK) December 20, 2018
You can't stop corruption, rape, murder, lynching but you are so proudly and openly violating our fundamental rights.#HumanRightsViolations#RightToReligionViolation #HijabIsMyRight#MYDignity#WomenRights @NCWIndia @sioindia @UgcNetJrfExam @TMadikeri
— Umaiyah Khan (@UmaiyahK) December 20, 2018
ഭരണഘടനാപരമായി അനുവദിക്കപ്പെട്ട ഇഷ്ടപ്പെട്ട മതം അനുഷ്‌ഠിക്കാനുള്ള സ്വാതന്ത്രത്തെ തടയുന്നതാണ് നെറ്റ് അധികൃതരുടേതെന്ന് ഉമയ്യ ട്വിറ്ററില്‍ കുറിക്കുന്നു. ലക്നൗവിൽ നിന്നുള്ള ഹെയ്റ ഫാത്തിമക്കും സമാനമായ അനുഭവമാണ് നെറ്റ് പരീക്ഷാ ഹാളില്‍ അനുഭവപ്പെട്ടത്.
‘എന്റെ മഫ്ത നിര്‍ബന്ധപ്പൂര്‍വം അഴിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു, നിര്‍ബന്ധപ്പൂര്‍വം എന്റെ ഐഡൻറിറ്റി പരീക്ഷാ ഹാളിന് പുറത്ത് വെക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. മുസ്‌ലിമായത് കൊണ്ട് മാത്രമാണ് അവർ നമ്മോട് ഇത് ആവശ്യപ്പെട്ടത് എന്ന് എന്റെ ഒരു മുസ്‌ലിം സുഹൃത്ത് പരീക്ഷാ ഹാളില്‍ വെച്ച് എന്നോട് പറഞ്ഞു.’; ഹെയ്റ ഫാത്തിമ പറയുന്നു.
ഹെയ്റ ഫാത്തിമയെ പരിശോധിച്ചതിന് ശേഷം പിന്നീട് പരീക്ഷാ എഴുതാന്‍ അനുവദിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ അവര്‍ വ്യക്തമാക്കുന്നുണ്ട്.
നെറ്റ് പരീക്ഷയുടെ വെബ്സൈറ്റില്‍ ഒരിടത്തും തന്നെ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് കൃതമായി പറയുന്നില്ലെന്ന് പനാജിയില്‍ നിന്നുള്ള സഫീന ഖാന്‍ സൗദാകര്‍ പറയുന്നു.