ബി.ജെ.പി വിമതനേതാവ് കീര്‍ത്തി ആസാദ് എം.പി കോണ്‍ഗ്രസിലേക്ക്

ബി.ജെ.പി നേതൃത്വത്തെ പലവട്ടം വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2015ല്‍ കീര്‍ത്തി ആസാദിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തിരുന്നു

Update: 2019-02-15 02:15 GMT
Advertising

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പി വിമതനേതാവ് കീര്‍ത്തി ആസാദ് എം.പി കോണ്‍ഗ്രസിലേക്ക്. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പാര്‍ട്ടിയില്‍ ഔദ്യോഗിക അംഗത്വമെടുക്കുമെന്നാണ് സൂചന.

ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ആസാദ്. ബി.ജെ.പി നേതൃത്വത്തെ പലവട്ടം വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2015ല്‍ കീര്‍ത്തി ആസാദിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി പ്രകടനപത്രികയില്‍ രാമക്ഷേത്രം ഉള്‍പ്പെടുത്തുന്നതിനെയും ആസാദ് വിമര്‍ശിച്ചിരുന്നു.

Tags:    

Similar News