100 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അര്‍ജുന്‍ സിങ്

അടുത്തിടെ തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലെത്തിയ അര്‍ജുന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് തന്റെ മുന്‍ പാര്‍ട്ടിയില്‍ നിന്നുള്ള നൂറു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ 

Update: 2019-03-28 07:47 GMT
Advertising

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 100 എം.എല്‍.എമാര്‍ ഉടന്‍ ബി.ജെ.പി പാളയത്തിലെത്തുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി അര്‍ജുന്‍ സിങ്. ബരാക്പൂരില്‍ നിന്നാണ് അര്‍ജുന്‍ സിങ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നത്. അടുത്തിടെ തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലെത്തിയ അര്‍ജുന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് തന്റെ മുന്‍ പാര്‍ട്ടിയില്‍ നിന്നുള്ള നൂറു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുകയാണെന്ന് അവകാശപ്പെട്ടത്.

ഭാത്പരയില്‍ നിന്ന് നാലു തവണ നിയമസഭയിലെത്തിയ നേതാവാണ് അര്‍ജുന്‍ സിങ്. അധികം വൈകാതെ കുറച്ച് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേരുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബാക്കിയുള്ളവര്‍ കൂടി കാവിയണിയുമെന്നുമാണ് അര്‍ജുന്‍ സിങിന്റെ അവകാശവാദം. ബി.ജെ.പി നേതാക്കളുമായി എം.എല്‍.എമാര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.

തൃണമൂല്‍ മന്ത്രിമാരില്‍ ആരെങ്കിലും ബി.ജെ.പിയിലേക്ക് മറിയുമോയെന്ന ചോദ്യത്തിന്, ഇതിന് ഉത്തരം നല്‍കിയാല്‍ അവരെ മന്ത്രിപദവിയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു അര്‍ജുന്റെ മറുപടി. എന്നാല്‍ അര്‍ജുന്‍ മനോനില തെറ്റി പുലമ്പുകയാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി.

Tags:    

Similar News