മൂന്ന് സംസ്ഥാനങ്ങളില്‍ മോദിയുടെ റാലി; പ്രിയങ്ക റായ്ബറേലിയില്‍

ഉത്തര്‍പ്രദേശിലെ മീററ്റ്, ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍, ജമ്മുകശ്മീരിലെ ജമ്മു എന്നിവിടങ്ങളിലായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി

Update: 2019-03-28 13:14 GMT
Advertising

ഒരേ ദിവസം മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി. അടുത്ത അഞ്ചുവര്‍ഷത്തേക്ക് കൂടി ബി.ജെ.പിയെ ഭരണമേല്‍പിക്കാന്‍ രാജ്യം തീരുമാനിച്ചു കഴിഞ്ഞെന്ന് മോദി പറഞ്ഞു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു.

ഉത്തര്‍പ്രദേശിലെ മീററ്റ്, ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍, ജമ്മുകശ്മീരിലെ ജമ്മു എന്നിവിടങ്ങളിലായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. ബാലക്കോട്ട് വ്യോമാക്രമണവും മിഷന്‍ ശക്തിയും നിറഞ്ഞുനിന്ന പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെയും വിമര്‍ശിച്ചു.

അസമിലായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ റാലി. അനധികൃതം കുടിയേറ്റം അവസാനിപ്പിക്കാനാണ് പൗരത്വ ബില്ലെന്ന് ഷായുടെ വിശദീകരണം. പ്രിയങ്ക ഗാന്ധിയുടെ യു.പി പര്യടനത്തിന്റെ രണ്ടാം ദിവസം സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍. നാളെ അയോധ്യയില്‍ റാലി.

സമാജ്‌വാദി പാര്‍ട്ടി 4 സ്ഥാനാര്‍ഥികളുടെ പേര് കൂടി പുറത്തുവിട്ടു. ആര്‍.ജെ.ഡി നേതാവ് ഗിരിരാജ് സിങ്ങും ആം ആദ്മിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഹരീന്ദര്‍ സിങ് ഘല്‍സയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഗുജറാത്തില്‍ 26 സീറ്റിലും ഒറ്റക്ക് മത്സരിക്കാന്‍ എന്‍.സി.പി തീരുമാനിച്ചു.

Tags:    

Similar News