നിരപരാധികള്‍ ജയിലിലടക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല; യു.എ.പി.എ ഭേദഗതിയെ എതിര്‍ത്ത് അബ്ദുല്‍ വഹാബ്
ഭരണഘടന ഉറപ്പ് നല്‍കുന്ന പൌരാവകാശം യു.എ.പി.എ ഭേദഗതി ലംഘിക്കുന്നുണ്ടെന്നും ബില്ലിനെ എതിര്‍ത്ത് വഹാബ് പറഞ്ഞു.
Update: 2019-08-02 09:53 GMT
ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെങ്കിലും നിരപരാധികള്‍ ജയിലിലടക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന പൌരാവകാശം യു.എ.പി.എ ഭേദഗതി ലംഘിക്കുന്നുണ്ടെന്നും ബില്ലിനെ എതിര്‍ത്ത് വഹാബ് പറഞ്ഞു.
യു.എ.പി.എ നിയമഭേദഗതി രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തു. വ്യക്തികളെക്കൂടി ഭീകരവാദിയാക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്നതാണ് ബില്‍. ഇത്തരത്തില്‍ ഭീകരരായി പ്രഖ്യാപിക്കുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ സര്‍ക്കാരിനു കണ്ടുകെട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.