‘പ്രധാനമന്ത്രിക്കല്‍പ്പം നയതന്ത്ര കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കൂ’

നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ, ട്രംപുമായി വേദി പങ്കിട്ട വേളയിലാണ് ‘അബ്കി ബാർ ട്രംപ് സർക്കാർ’ എന്ന തന്റെ തെരഞ്ഞെടുപ്പ് വാക്യം മോദി ഉപയോഗിച്ചത്

Update: 2019-10-01 12:30 GMT
Editor : Suhail
Advertising

അമേരിക്കയിൽ വെച്ച് നടന്ന ഹൗഡി മോദി പരിപാടിക്കിടെ പ്രസിഡന്റ് ഡൊണാൾട് ട്രംപിനായി പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. റിപബ്ലിക്കൻ പാർട്ടിക്കായുള്ള പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ഡെമോക്രാറ്റുകളെ അങ്കലാപ്പിലാക്കിയിരിക്കുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ, ട്രംപുമായി വേദി പങ്കിട്ട വേളയിലാണ് ‘അബ്കി ബാർ ട്രംപ് സർക്കാർ’ എന്ന തന്റെ തെരഞ്ഞെടുപ്പ് വാക്യം മോദി ഉപയോഗിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യങ്ങളിലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കുകയായിരുന്നു.

ഇതിന് മറുപടിയായാണ് രാഹുലിന്റെ പ്രതികരണം. കാലങ്ങളായുള്ള ഇന്ത്യയുടെ വിദേശനയത്തിന്റെ ലംഘനമാണ് മോദി നടത്തിയത്. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളി‍ൽ ഇടപെടുന്നത് ഇന്ത്യയുടെ രീതിയല്ല. പറ്റുമെങ്കിൽ പ്രധാനമന്ത്രിക്ക് അൽപ്പം നയതന്ത്ര കാര്യങ്ങൾ ജയ്ശങ്കർ മനസ്സിലാക്കികൊടുക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

Similar News