ഹേമന്ത് സോറന്‍‌ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മെഹ്റാബാദ് മൈതാനത്ത് വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു

Update: 2019-12-29 10:26 GMT
Advertising

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മെഹ്റാബാദ് മൈതാനത്ത് വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഹേമന്ത് സോറിനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് രാമേശ്വര്‍ ഓറയോണും ആര്‍.ജെ.ഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുന്‍കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബനര്‍ജി, ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വിനി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ്, ഡി.എം.കെ നേതാക്കളായ ടി.ആർ. ബാലു, കനിമൊഴി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഝാർഖണ്ഡിന്‍റെ 11 മത് മുഖ്യമന്ത്രിയാണ് ഹേമന്ത്സോറന്‍. ഹേമന്ത് സോറന്‍ സര്‍ക്കാരിന് എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

Tags:    

Similar News