നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി
നരോദ ഗാം കൂട്ടക്കൊലയില്‍ അവസാന വാദം കേള്‍ക്കാനിരിക്കെയാണ് സ്ഥലം മാറ്റം
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി. സിറ്റി സിവില്‍ കോടതി ജഡ്ജി എ.കെ ദവെയെയാണ് വൽസത് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറ്റിയത്. ജസ്റ്റിസ് ദവെ, നരോദ ഗാം കൂട്ടക്കൊലയില്‍ അവസാന വാദം കേള്‍ക്കാനിരിക്കെയാണ് സ്ഥലം മാറ്റം.
ഗുജറാത്തിലെ മുന്‍ ബി.ജെ.പി മന്ത്രി മായ കൊട്‌നാനി മുഖ്യപ്രതിയായ കേസാണ് നരോദ ഗാം കൂട്ടക്കൊല. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിര്‍ദേശപ്രകാരം എസ്.ഐ.ടി അന്വേഷിക്കുന്ന പ്രധാന കേസുകളിലൊന്നാണ് നരോദാ കൂട്ടക്കൊല. അഹ്മദാബാദിനു സമീപത്തെ നരോദയില്‍ 30 പുരുഷന്മാരും 32 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടെ 95 പേരാണ് കൂട്ടക്കൊലക്കിരയായത്.
സ്ത്രീരോഗവിദഗ്ധയായ മായാ കൊട്‌നാനി ഗുജറാത്തിലെ മോദിമന്ത്രിസഭയില്‍ സ്ത്രീ, ശിശുവികസന വകുപ്പുകള്‍ കൈകാര്യംചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതോടെയാണ് അവര്‍ മന്ത്രിസ്ഥാനം രാജിവച്ചത്.