2020ല്‍ ഓരോ മിനിറ്റിലും സൊമാറ്റോ വിളമ്പിയത് 22 ബിരിയാണികള്‍
അങ്ങിനെ 1,988,044 ബിരിയാണി ഓര്‍ഡറുകള്‍ ഈ വര്‍ഷം സൊമാറ്റോക്ക് ലഭിച്ചു
സ്വിഗിക്ക് പിന്നാലെ ഈ വര്‍ഷത്തില്‍ വിളമ്പിയ ബിരിയാണിയുടെ കണക്കുകളുമായി ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. 2020ല്‍ ഓരോ മിനിറ്റിലും സൊമാറ്റോക്ക് ലഭിച്ചത് 22 ബിരിയാണി ഓര്‍ഡറുകളാണ്. വെജ് ബിരിയാണിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. അങ്ങിനെ 1,988,044 ബിരിയാണി ഓര്‍ഡറുകള്‍ ഈ വര്‍ഷം സൊമാറ്റോക്ക് ലഭിച്ചു.
ये à¤à¥€ पà¥�ें- ഓരോ സെക്കന്‍റിലും ഒന്നിലധികം ബിരിയാണി ഓര്‍ഡറുകള്‍; കണക്കുകളുമായി സ്വിഗി
ബിരിയാണി കഴിഞ്ഞാല്‍ പിന്നെ പിസക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. മേയില്‍ 4.5 ലക്ഷം ഓര്‍ഡറുകളാണ് ലഭിച്ചതെങ്കില്‍ ജൂലൈയില്‍ 9 ലക്ഷമായി വര്‍ധിച്ചു. സെപ്തംബറില്‍ 12 ലക്ഷം പിസ ഓര്‍ഡറുകളും നവംബറായപ്പോള്‍ 17 ലക്ഷം ഓര്‍ഡറുകളും ലഭിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവിലുള്ള ഒരു താമസക്കാരന്‍ 2020ല്‍ മാത്രം 369 പിസയാണ് ഓര്‍ഡര്‍ ചെയ്തത്. ബംഗളൂരു സ്വദേശി യാഷ് സൊമാറ്റോയില്‍ നിന്നും 1,380 ഓര്‍ഡറുകള്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസം തന്നെ നാലിലധികം ഓര്‍ഡറുകള്‍ യാഷ് സൊമാറ്റോ വഴി ചെയ്യാറുണ്ട്.
1,99,950 രൂപയുടെ ഓര്‍ഡറാണ് 2020ല്‍ സൊമാറ്റോക്ക് ലഭിച്ച ഏറ്റവും വലിയ ഓര്‍ഡര്‍. ഓർഡർ ചെയ്ത ആള്‍ക്ക് 66,650 രൂപ കിഴിവ് ലഭിച്ചു. ഏറ്റവും ചെറിയ ഓര്‍ഡര്‍ 39.99 രൂപയുടെതായിരുന്നു. ഡിസ്കൌണ്ട് സഹിതം 10.01 രൂപക്കാണ് ഓര്‍ഡര്‍ ചെയ്തത്. ദീപാവലി സമയത്ത് ഗുലാബ് ജാമിനും ആവശ്യക്കാര്‍ കൂടുതലുണ്ടായിരുന്നതായി സൊമാറ്റോ വ്യക്തമാക്കി.
2020 meme rewind⏪
— zomato (@zomato) December 30, 2020
(and a lil bit about how India ordered this year) pic.twitter.com/84xXSPB5Hh