ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ലഷ്കര്‍ ഭീകരരെ സുരക്ഷ സേന വധിച്ചു 

ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. 

Update: 2021-03-22 06:09 GMT
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ലഷ്കര്‍ ഭീകരരെ സുരക്ഷ സേന വധിച്ചു 
AddThis Website Tools
Advertising

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. എന്നാല്‍, തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. പിന്നാലെ സേന തിരിച്ചടിക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം കീഴ്പ്പെടുത്തിയത്. തീവ്രവാദികളുടെ പക്കല്‍നിന്ന് ആയുധങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കശ്മീര്‍ ഐജിപി വിജയകുമാര്‍ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News