'ബര്‍മുഡ ധരിച്ചുവരുന്നതാണ് നല്ലത്'; മമതയോട് ബിജെപി ബംഗാള്‍ അധ്യക്ഷന്‍

കാല്‍ എല്ലാവരെയും കാണിക്കണമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് വരുന്നതാണ് നല്ലതെന്ന് ദിലീപ് ഘോഷ്

Update: 2021-03-24 13:19 GMT
Advertising

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പരാമര്‍ശം വിവാദത്തില്‍. കാല്‍ എല്ലാവരെയും കാണിക്കണമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് വരുന്നതാണ് നല്ലതെന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്.

പ്ലാസ്റ്റര്‍ മാറ്റി ബാന്‍ഡേജ് ഇട്ടിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ എല്ലാവരെയും കാലുകള്‍ കാണിക്കുകയാണ്. ഒരു കാല്‍ പുറത്ത് കാണിച്ചും അടുത്തത് കാണിക്കാതെയുമാണ് അവര്‍ സാരിയുടുക്കുന്നത്. ഇങ്ങനെ ഒരാള്‍ സാരിയുടുക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കാല് കാണിക്കാനാണെങ്കില്‍ എന്തിനാണ് സാരി? ബര്‍മുഡ ധരിച്ചാല്‍ മതിയല്ലോ. എന്നാല്‍ എല്ലാവര്‍ക്കും ശരിക്കും കാണാമല്ലോ

പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇത്തരം ആഭാസന്മാരാണോ ബംഗാളില്‍ വിജയിക്കാന്‍ പോകുന്നതെന്ന് മഹുവ മൊയ്ത്ര ചോദിച്ചു.

കഴിഞ്ഞ മാസം നന്ദിഗ്രാമില്‍ വെച്ചാണ് മമത ബാനര്‍ജിക്ക് പരിക്കേറ്റത്. തനിക്കെതിരെ ആസൂത്രിത ആക്രമണമാണ് നടന്നതെന്നാണ് മമത പറഞ്ഞത്. കാറില്‍ കയറുന്നതിനിടെ തന്നെ നാലഞ്ച് പുരുഷന്മാര്‍ വന്ന് തള്ളിവീഴ്ത്തി എന്നാണ് മമത പറഞ്ഞത്. അതേസമയം നടന്നത് അപകടം മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്. തോല്‍വി മുന്നില്‍ക്കണ്ട മമത ജനങ്ങളുടെ സഹതാപം നേടാന്‍ കഴിയുമോ എന്നാണ് നോക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News