'ഇതെന്റെ വാഗ്ദാനം'; തമിഴ്‌നാട്ടിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സ്റ്റാലിൻ

"എഐഎഡിഎംകെ, പിഎംകെ അംഗങ്ങൾ പാർലമെന്റിൽ വോട്ടു ചെയ്തിരുന്നെങ്കിൽ സിഎഎ പാസാകുമായിരുന്നില്ല"

Update: 2021-03-30 07:08 GMT
Advertising

ചെന്നൈ: അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമവും (സിഎഎ) കാർഷിക നിയമവും തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ. ഇത് തന്റെ വാഗ്ദാനമാണ് എന്നും ജോലാർപേട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റാലിൻ പറഞ്ഞു. സിഎഎ നടപ്പാക്കില്ലെന്ന എഐഎഡിഎംകെ വാഗ്ദാനം തെരഞ്ഞെടുപ്പ് നാടകമാണ് എന്നും അദ്ദേഹം ആരോപിച്ചു.

'എഐഎഡിഎംകെ, പിഎംകെ അംഗങ്ങൾ പാർലമെന്റിൽ വോട്ടു ചെയ്തിരുന്നെങ്കിൽ സിഎഎ പാസാകുമായിരുന്നില്ല. എടപ്പാടി പളനിസാമിയും എസ് രാംദോസുമാണ് അതിന് വ്യക്തിപരമായ ഉത്തരവാദികൾ. സിഎഎ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്' - സ്റ്റാലിൻ പറഞ്ഞു.

കാർഷിക നിയമങ്ങൾ പാസായതിന് പിന്നിലും എഐഎഡിഎംകെയും പിഎംകെയുടെയും വഞ്ചനാപരമായ നിലപാടുകളാണ് എന്ന് അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും സ്റ്റാലിൻ വാഗ്ദാനം ചെയ്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News