റോബർട്ട് വാദ്രയ്ക്ക് കോവിഡ്; നിരീക്ഷണത്തിൽ പോയി പ്രിയങ്ക- പ്രചാരണ റാലികൾ റദ്ദാക്കി
ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും മറ്റന്നാൾ കേരളത്തിലുമാണ് പ്രിയങ്കയുടെ റാലി നിശ്ചയിച്ചിരുന്നത്
Update: 2021-04-02 09:12 GMT
ന്യൂഡൽഹി: ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് പ്രിയങ്ക ഐസൊലേഷനിൽ പോയത്. കോൺഗ്രസ് നേതാവിന്റെ പ്രചാരണ റാലികൾ റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും മറ്റന്നാൾ കേരളത്തിലുമാണ് പ്രിയങ്കയുടെ റാലി നിശ്ചയിച്ചിരുന്നത്. റാലി മാറ്റി വയ്‌ക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നതായി വീഡിയോ സന്ദേശത്തിലൂടെ പ്രിയങ്ക പറഞ്ഞു. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നും അവര്‍ വ്യക്തമാക്കി.