"ഓര്‍ക്കുക, ഇത് സ്റ്റാലിന്‍": ഇന്‍കം ടാക്സ് റെയ്ഡിനോട് പ്രതികരിച്ച് ഡി.എം.കെ അധ്യക്ഷന്‍
വിവിധയിടങ്ങളിലെ ഡി.എം.കെ കേന്ദ്രങ്ങളിലെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.
ഡി.എം.കെ ഓഫീസിലും മകളുടെയും മരുമകന്റെയും വസതികളിലും നടന്ന ആദായ നികുതി റെയ്ഡില്‍ പ്രതികരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഇത് എം.കെ സ്റ്റാലിനാണെന്നും ഇതിലും വലുത് അനുഭവിച്ചതാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡി.എം.കെ കേന്ദ്രങ്ങളിലെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.
എം.കെ സ്റ്റാലിന്റെ അടുത്ത ഉപദേശകരിൽ ഒരാളും മരുമകനുമായ ശബരീശന്റെ ഉടമസ്ഥതയിലുള്ള നാലിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പുറമെ ഇവരുടെ വസതികളിലും തെരച്ചിൽ നടന്നു. എന്നാൽ കേന്ദ്ര ഏജൻസികളെ വെച്ചുള്ള ഭീഷണി എ.ഐ.ഡി.എം.കെയുടെ മുന്നിലെ ചെലവാകുകയുള്ളൂ എന്ന് സ്റ്റാലിൻ പറഞ്ഞു.
ഓര്‍ക്കുക, ഇത് സ്റ്റാലിനാണ്. അടിയന്തരാവസ്ഥ കാലത്ത് മിസ (Maintenance of Internal Security Act) അനുഭവിച്ചയാളാണ് താനെന്നും സ്റ്റാലിൻ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് മിസ ചുമത്തപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു സ്റ്റാലിൻ.
വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.