പോളിങ് ബൂത്തിൽ 90 വോട്ടർമാർ , പോൾ ചെയ്തത് 181 വോട്ട് !

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി സസ്‌പെൻഡ് ചെയ്തു

Update: 2021-04-05 16:10 GMT
Advertising

ആകെ 90 വോട്ടർമാരുള്ള ബൂത്തിൽ 181 വോട്ട് പോൾ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കി. അസമിലെ ഡിമ ഹസാഓ ജില്ലയിലെ ബൂത്തിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി സസ്‌പെൻഡ് ചെയ്തു. ഇവിടെ റീപോളിങ് നടത്താനും സാധ്യതയുണ്ട്.

രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന ഹാഫ്‌ലോങ് മണ്ഡലത്തിലെ ഈ ബൂത്തിൽ ഈ മാസം ഒന്നിനായിരുന്നു വോട്ടിങ്. കഴിഞ്ഞ തവണ ബി.ജെ.പിയിലെ ബിർ ഭദ്ര ഹാഗ്ജർ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ 74 ശതമാനമായിരുന്നു പോളിങ്.

അസമിൽ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനത്തേതും മൂന്നാമത്തേതുമായ ഘട്ടം തെരഞ്ഞെടുപ്പ് നാളെ നടക്കും.

Tags:    

Similar News