തമിഴ് നാട്ടിലും പുതുച്ചേരിയിലും പരസ്യ പ്രചാരണം അവസാനിച്ചു; ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലേക്ക്
കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളും ഡിഎംകെക്കൊപ്പം സഖ്യംചേർന്ന് മത്സരിക്കുന്നു
കേരളത്തിനൊപ്പം വോട്ടെടുപ്പ് നടക്കുന്ന തമിഴ് നാട്ടിലും പുതുച്ചേരിയിലും പരസ്യ പ്രചാരണം അവസാനിച്ചു. ഇരു സംസ്ഥാനങ്ങളിലും അവസാന മണിക്കൂറുകളിൽ ചൂടേറിയ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നത്. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ്. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ഡി.എം.കെ സഖ്യവും ബി.ജെ.പി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. പരമാവധി ആളുകളെ പങ്കെടുപ്പിച്ച് നാടും നഗരവും ഇളക്കിമറിച്ചായിരുന്നു റോഡ് ഷോകൾ.
കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളും ഡിഎംകെക്കൊപ്പം സഖ്യംചേർന്ന് മത്സരിക്കുന്നു. ജനങ്ങളെ വാഗ്ദാനം കൊണ്ടു വീർപ്പു മുട്ടിക്കുന്നുണ്ട് എല്ലാ പാർട്ടികളും. ജയലളിത അന്തരിച്ചതോടെ അണ്ണാ ഡിഎംകെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ബിജെപിയുടെ ശക്തി കൊണ്ട് അതിനെ നേരിടാനാണ് എ.ഐ.എ.ഡി.എം.കെയുടെ ശ്രമം.
അണ്ണാ ഡിഎംകെ, ബിജെപി സഖ്യത്തിനായി ബിജെപിയുടെ കേന്ദ്രനേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തിനെത്തി. ശശികലയുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ തനിച്ചു മത്സരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഡിഎംകെ നേട്ടമുണ്ടാക്കിയുട്ടുണ്ട്. അതേ ട്രെൻഡ് നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് എം.കെ. സ്റ്റാലിൻ വിചാരിക്കുന്നത്.