മോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ ദലിത് നേതാവ്
മതുവ മഹാസംഘ് സമുദായം ഇപ്പോഴും തൃണമൂലിന് പിന്നിൽ അടിയുറച്ച് നിൽക്കുകയാണെന്നും മമത താക്കൂ൪
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാളിലെ ദളിത് വിഭാഗമായ മതുവ സമുദായ നേതാവ് മമത ബാല താക്കൂ൪. തങ്ങളുടെ ആത്മീയാചാര്യൻ ഗുരു ഹരി ചന്ദ് താക്കൂറിന്റെ പേര് പോലും നേരെ ചൊവ്വെ പറയാൻ കഴിയാത്ത ആളാണ് സമുദായത്തിലെ വോട്ട് തേടാൻ ഇറങ്ങിയിരിക്കുന്നതെന്ന് മമത ബാല താക്കൂ൪ കുറ്റപ്പെടുത്തി.
ഈ സമുദായത്തിന് മമത ബാനർജി നിരവധി സേവനങ്ങൾ ചെയ്തിട്ടുണ്ട്. ബി.ജെ.പി എന്താണ് ചെയ്ത് തന്നത്. ബംഗ്ലാദേശിൽ നിന്ന് വന്ന മതുവ വിഭാഗത്തിന് പൗരത്വം നൽകുമെന്ന പ്രസ്താവനയും പച്ചക്കള്ളമാണ്. നിരവധി മതുവ സമുദായാംഗങ്ങളാണ് അസമിലെ തടങ്കൽ പാളയങ്ങളിൽ കഴിയുന്നത്.
മമത വീണ്ടും ജയിക്കും. പുതിയ സ൪ക്കാറുണ്ടാക്കും. ബിജെപി നില മെച്ചപ്പെടുത്തിയേക്കും. പക്ഷെ ഒരിക്കലും അധികാരത്തിൽ വരില്ല. റിസൾട് വരാൻ അധിക ദിവസമില്ലല്ലോ കാത്തിരുന്ന് കാണാം. മതുവ മഹാസംഘ് സമുദായം ഇപ്പോഴും തൃണമൂലിന് പിന്നിൽ അടിയുറച്ച് നിൽക്കുകയാണെന്നും മുൻ ടി.എം.സി എം.പി കൂടിയായ മമത താക്കൂ൪ അവകാശപ്പെട്ടു.