മുഖ്യമന്ത്രിക്കുള്ള കത്ത്​ ട്വിറ്ററിൽ; ബംഗാള്‍ ഗവര്‍ണര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് മമത

തെരഞ്ഞെടുപ്പിനു ശേഷം സംസ്​ഥാനത്ത്​ നടന്ന ആക്രമണങ്ങളിൽ രൂക്ഷ വിമർശനവും പ്രതിഷേധവുമായി ഉള്ള കത്ത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്​ ഇത്​ സമൂഹ മാധ്യമത്തിലെത്തിച്ചതെന്ന്​ പശ്​ചിമ ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി

Update: 2021-06-16 04:13 GMT
Editor : ubaid | By : Web Desk
Advertising

മുഖ്യമന്ത്രി മമത ബാനർജിയെ അഭിസംബോധന ചെയ്​തുള്ള കത്ത്​ ബംഗാൾ ഗവർണർ ജഗ്​ദീപ്​ ധൻകർ മമതക്ക്​ അയക്കാതെ നേരെ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തതിനെ ​ചൊല്ലി വിവാദം. തെരഞ്ഞെടുപ്പിനു ശേഷം സംസ്​ഥാനത്ത്​ നടന്ന ആക്രമണങ്ങളിൽ രൂക്ഷ വിമർശനവും പ്രതിഷേധവുമായി ഉള്ള കത്ത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്​ ഇത്​ സമൂഹ മാധ്യമത്തിലെത്തിച്ചതെന്ന്​ പശ്​ചിമ ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി. ''കത്ത്​ മുഖ്യമന്ത്രിക്കുള്ളതാണ്​. പക്ഷേ, ഇത്​ നൽകിയത്​ ട്വീറ്റുകളിലൂടെ പൊതുമാധ്യമങ്ങൾക്കും. ഇത്തരം ആശയവിനിമയങ്ങളുടെ എല്ലാ പവിത്രതയും ഉല്ലംഘിക്കുന്നതാണിത്​''- സർക്കാർ ട്വീറ്റിൽ കുറ്റപ്പെടുത്തി. വ്യാജമായ ഉള്ളടക്കം കുത്തിനിറച്ച്​ കത്ത്​ ഇങ്ങനെ എല്ലാവരിലുമെത്തിച്ച നടപടി ഞെട്ടിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരണത്തിൽ അറിയിച്ചു. 

അക്രമങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഭരണകൂടത്തിന്റെ അനുവാദത്തോടെയാണ് നടുക്കുന്നതാണെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ ഗവർണർ എഴുതിയിരുന്നു എഴുതി.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News