കുറയാതെ കോവിഡ്; പരിഹരിക്കാനാവാതെ ഓക്സിജന്‍ ക്ഷാമം
ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കേന്ദത്തിന് ഹൈക്കോടതി നോട്ടീസ് നൽകി
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കടന്ന സാഹചര്യത്തിലും ഓക്സിജൻ ക്ഷാമം പരിഹരിക്കാനായില്ല. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കേന്ദത്തിന് ഹൈക്കോടതി നോട്ടീസ് നൽകി. കർണാടകയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,57,229 പേർക്കാണ്. ഓക്സിജൻ ക്ഷാമം കൂടുതൽ നേരിടുന്ന ഡൽഹിയിക്ക് അർഹമായ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ഡൽഹി ഹൈക്കോടതി നടത്തിയത്. ഡൽഹിക്ക് മെഡിക്കൽ ഓക്സിജന്‍റെ മുഴുവൻ വിഹിതവും നൽകണമെന്നും കോടതി നിർദേശിച്ചു.
രണ്ട് മാസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് അയ്യായിരം രൂപ സാമ്പത്തിക സഹായം നൽകാനും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രതിദിന കേവിഡ് കേസുകൾ 40000 കടന്ന കർണാകയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. ബെംഗളൂരുവിലെ ആശുപത്രികൾ തിങ്ങി നിറഞ്ഞ അവസ്ഥയാണ്. ഓക്സിജൻ ക്ഷാമം തുടങ്ങിയതോടെ മരണ സംഖ്യയും ഉയരുകയാണ്