സൗജന്യ കോവിഡ് വാക്സിന്‍ മറിച്ചുവിറ്റു; ഡോക്ടറടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്

Update: 2021-05-21 13:30 GMT
Editor : Roshin
Advertising

കര്‍ണാടകയില്‍ കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്‌സിന്‍ 500 രൂപക്ക് മറിച്ചുവിറ്റ ഇവരെ ബംഗളൂരു പൊലീസാണ് പിടികൂടിയത്.

ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടെ കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ 3 പേരാണ് പൊലീസ് പിടിയിലായത്. ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്‌സിന്‍ ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തി. തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്‌തെന്നും പൊലീസ് പറയുന്നു. ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 500 രൂപക്കാണ് സംഘം മറിച്ചു വിറ്റിരുന്നത്. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബംഗളൂരു വെസ്റ്റ് ഡിസിപി പറഞ്ഞു.

Tags:    

Editor - Roshin

contributor

Similar News