കോവിഡ് വാക്സിന്‍ ഇനി മുതല്‍ വീടുകളിലെത്തും; രാജ്യത്ത് ആദ്യമായി പദ്ധതിക്ക് തുടക്കമിട്ട് ഈ നഗരം
വാക്സിൻ വേണ്ടവർ വാട്സ് ആപ്പ് നമ്പർ വഴി അവരുടെ പേരും വിലാസവും നൽകണം
രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. ഈ പദ്ധതിക്ക് ആദ്യമായി തുടക്കമിടുന്നത് രാജസ്ഥാനിലെ ബിക്കാറീനിലാണ്. ഇനി മുതല്‍ ബിക്കാറീനുകാര്‍ക്ക് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനെടുക്കാന്‍ വാക്സിന്‍ കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ പോകേണ്ടി വരില്ല.
ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാൻ സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്. വാക്സിൻ വേണ്ടവർ വാട്സ് ആപ്പ് നമ്പർ വഴി അവരുടെ പേരും വിലാസവും നൽകണം. ഹെൽപ്പ്ലൈൻ നമ്പറിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉള്ളപ്പോൾ മാത്രമേ വീട്ടിൽ വാക്സിൻ ലഭ്യമാകുന്ന സേവനം ലഭ്യമാവുകയുള്ളു.
കഴിഞ്ഞ ദിവസം മൊബൈൽ വാക്സിനേഷൻ വാഹനങ്ങൾ ബിക്കാനീർ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ മൂന്ന് വാഹനങ്ങളാണ് ബിക്കാനീറിൽ മാത്രം സർവീസ് നടത്തുന്നത്. രാജസ്ഥാൻ ഇതുവരെ 33.15 ലക്ഷത്തിലധികം ആളുകൾക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു.