അധികാരത്തിലെത്തിയാൽ ബം​ഗാളിൽ സൗജന്യ വാക്‌സിനെന്ന് ബി.ജെ.പി; ബീഹാറിലെ വാ​ഗ്‍ദാനം ഓർമ്മിപ്പിച്ച് തൃണമൂല്‍

Update: 2021-04-24 04:33 GMT
Editor : ubaid | Byline : Web Desk
Advertising

കോവിഡ് വാക്സിനുകൾ പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ആയുധമാക്കി ബി.ജെ.പി. പശ്ചിമ ബംഗാളിലെ എല്ലാ മുതിർന്നവർക്കും തൃണമൂൽ കോൺഗ്രസ് (ടിഎംസി) സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ, ബി.ജെ.പിയും വാഗ്ദാനം ചെയ്തു. ട്വിറ്ററിലൂടെയാണ് ബി.ജെ.പി പ്രഖ്യാപനം നടത്തിയത്. 

കഴിഞ്ഞ വർഷം നവംബറിൽ അധികാരത്തിൽ വന്നയുടനെ ബിഹാറിൽ സൗജന്യ വാക്സിനേഷൻ നൽകാമെന്ന വാഗ്ദാനം ബി.ജെ.പിയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് തൃണമൂൽ ഇതിനോട് പ്രതികരിച്ചത്. ബി.ജെ.പി അധികാരത്തിൽ വന്നാൽ ബംഗാളിനെയും മറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു, "രണ്ട് ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ ബിജെപിയുടെ ബംഗാളിന് സൗജ്യന്യ വാക്സിൻ പ്രഖ്യാപിക്കുന്നു. ബിഹാറിൽ ബി.ജെ.പി ചെയ്തത് ഓർക്കുന്നുണ്ടോ? തിരഞ്ഞെടുപ്പ് സമയത്ത് സൗജന്യ വാക്സിനുകൾ അവർ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പൂർത്തിയായി, ഒന്നും സംഭവിച്ചില്ല, അവർ അക്കാര്യമെല്ലാം മറന്നു. ബി.ജെ.പിയെ വിശ്വസിക്കരുത്, ബി.ജെ.പിയെ നമ്പരുത്."

കഴിഞ്ഞ വർഷം ഒക്ടോബറിൽ ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആദ്യത്തെ കോവിഡ് തരംഗം അതിന്റെ മൂർധന്യതയിലെത്തിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) - ബിജെപി സഖ്യം സൗജന്യ വാക്സിനേഷൻ വാ​ഗ്‍ദാനം ചെയ്തിരുന്നു. "പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ കോവിഡ് -19 വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകും", ബി.ജെ.പി ട്വീറ്റ് ചെയ്തു,

അതേസമയം, രാജ്യത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ബാക്കി ഘട്ടങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബാനർജിയും റാലികൾ റദ്ദാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് ഘട്ടങ്ങൾ സംയോജിപ്പിക്കാൻ ആവശ്യം ഉയർന്നെങ്കിലും, ഷെഡ്യൂൾ അനുസരിച്ച് തെരഞ്ഞെടുപ്പ് തുടരുകയാണ്. ശേഷിക്കുന്ന രണ്ട് ഘട്ടങ്ങൾ ഏപ്രിൽ 26, 29 തീയതികളിൽ നടക്കും. മെയ് 2 ന് വോട്ടെണ്ണൽ നടത്തും.






 


 


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News