തമിഴ്​നാട്ടിൽ 921 പേർക്ക്​ ബ്ലാക്​ ഫംഗസ്​; ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു

അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് പഠനം ആരംഭിച്ചു

Update: 2021-06-07 05:40 GMT
Advertising

തമിഴ്​നാട്ടിൽ 921 പേ​രി​ൽ ​ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി രോ​ഗി​ക​ൾ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​യി അ​ത്യാ​സ​ന്ന​നി​ല​യി​ലാ​ണ്. 837 പേർ ഇപ്പോഴും ചികിത്സയിലാണ്, ചെന്നൈയിൽ മാത്രം 277 കേസുകൾ സ്ഥിരീകരിച്ചു. ബ്ലാക്​ ഫംഗസ് അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് പഠനം ആരംഭിച്ചു.

അതേസമയം ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ത്തി​ന്​ ന​ൽ​കു​ന്ന മ​രു​ന്നി​ന്​ ദൗ​ർ​ല​ഭ്യ​മു​ണ്ടെ​ന്നും 30,000 ഡോ​സു​ക​ൾ ഉ​ട​ന​ടി എ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചു. സംസ്ഥാനത്ത് കോ​വി​ഡ്​ ബാ​ധ കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ങ്കി​ലും ഇ​പ്പോ​ഴും പ്ര​തി​ദി​നം 20,000ത്തി​ല​ധി​കം പേ​ർ​ക്ക്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.

പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്ക്​ കു​റ​യാ​ത്ത​താ​ണ്​ ആശങ്ക സൃഷ്ടിക്കുന്നത്. നി​ല​വി​ൽ ഓ​രോ ദി​വ​സ​വും 450ഓളം പേ​രാ​ണ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ന്ന​ത്. അ​തി​നി​ടെ കോ​വി​ഡ്​ ബാ​ധി​ച്ച സിം​ഹ​ങ്ങ​ളു​ള്ള ചെ​ന്നൈ വ​ണ്ട​ലൂ​ർ മൃ​ഗ​ശാ​ല മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ സ​ന്ദ​ർ​ശി​ച്ചു. നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എ​ട്ട്​ സിം​ഹ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണ​ത്തിന്റെ നി​ല ഗു​രു​ത​ര​മാ​ണ്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News