ആള്‍ത്താമസമില്ലാത്ത വീടുകള്‍ ഇനി വാടകക്ക് കൊടുക്കണം; മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വാടക വീട് വിപണിക്ക് നിയമപരമായ ചട്ടക്കൂട് സമ്മാനിക്കുന്നതാണ് പുതിയ നിയമമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. മുതലാളിയും വാടകക്കാരനും തമ്മിലുള്ള ത൪ക്ക പരിഹാരത്തിന് ട്രൈബ്യൂണലിനും നിയമം വ്യവസ്ഥ ചെയ്യുന്നു
Update: 2021-06-02 12:10 GMT
മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഭവന ക്ഷാമം പരിഹരിക്കാൻ സഹായിക്കുമെന്ന് കേന്ദ്രം. ആൾത്താമസമില്ലാത്ത വീടുകൾ വാടകക്ക് നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. നിയമം യാഥാ൪ഥ്യമാകുന്നതോടെ വരുമാനം കുറവുള്ളവ൪ക്ക് ഭവന സൗകര്യം ലഭിക്കുമെന്നാണ് കേന്ദ്രം കണക്കു കൂട്ടുന്നത്. ക്രമേണ ഭവന വിപണി രൂപപ്പെടുമെന്നും കേന്ദ്രം കരുതുന്നു.
വാടക വീട് വിപണിക്ക് നിയമപരമായ ചട്ടക്കൂട് സമ്മാനിക്കുന്നതാണ് പുതിയ നിയമമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. മുതലാളിയും വാടകക്കാരനും തമ്മിലുള്ള ത൪ക്ക പരിഹാരത്തിന് ട്രൈബ്യൂണലിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി കളക്ട൪ റാങ്കിലുള്ള ഉദ്യോഗസ്ഥൻ വാടക അഥോറിറ്റിയായി പ്രവ൪ത്തിക്കും. വാടകക്കരാ൪ രണ്ട് മാസത്തിനകം വാടക അതോരിറ്റിയെ അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നു.