ബാർജ് അപകടത്തിൽപെട്ട സംഭവം; ക്യാപ്റ്റനെതിരെ മുംബൈ പൊലീസ് കേസെടുത്തു

മനഃപൂര്‍വമുള്ള നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തി യെല്ലോ ഗേറ്റ് പൊലീസാണ് കേസെടുത്തത്.

Update: 2021-05-21 09:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

ടോക്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ബാർജ് അപകടത്തിൽപെട്ട സംഭവത്തിൽ ബാർജിന്‍റെ ക്യാപ്റ്റനെതിരെ മുംബൈ പൊലീസ് കേസെടുത്തു. മനഃപൂര്‍വമുള്ള നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തി യെല്ലോ ഗേറ്റ് പൊലീസാണ് കേസെടുത്തത്. അപകടത്തിൽ മൂന്ന് മലയാളികളുൾപ്പെടെ 51 പേരുടെ മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്.

ടോക്ടെ ചുഴലിക്കാറ്റിനെ തുടർന്നാണ് 260 ലധികം പേരുണ്ടായിരുന്ന ബാർജ് , മുംബൈ ഒഎൻജിസി എണ്ണപ്പാടത്ത് അപകടത്തിൽപെട്ടത്. എന്നാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ക്യാപ്റ്റൻ അവഗണിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് ആരോപണം. മറ്റെല്ലാ ബാർജുകളും മാറ്റിയിട്ടപ്പോൾ അപകടത്തിൽ പെട്ട ബാർജ് 200 മീറ്റർ മാത്രം മാറ്റിയിടുകയായിരുന്നു ക്യാപ്റ്റൻ രാഗവ് ബല്ലയെന്ന് ബാർജിൽ നിന്ന് രക്ഷപ്പെട്ട ചീഫ് എഞ്ച നീയർ അടക്കമുള്ളവർ ആരോപിച്ചു. ഇത് മുഖവിലക്കെടുത്താണ് മുംബൈ പൊലീസ് നടപടി. മനപൂർവ നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് . മൂന്ന് മലയാളികളാണ് അപകടത്തിൽ മരിച്ചത്. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ്, കല്പറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സഫിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മലയാളികൾ.

കാണാതായ 26 പേരെ കണ്ടെത്താൻ നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഇതിന് പുറമെ അപകടത്തിൽ പെട്ട മറ്റൊരു ചെറിയ ബോട്ടിൽ നിന്ന് കാണാതായ 11 പേർക്ക് വേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News