ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; റോഡുകളും പാലങ്ങളും തകര്‍ന്ന് വ്യാപക നാശനഷ്ടം
ദുരന്തത്തിൽ ആള്‍നാശം സംഭവിച്ചതായി നിലവിൽ റിപ്പോർട്ടുകളില്ല.
Update: 2021-05-03 16:40 GMT
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. തെഹ്‌റിയിലെ ഉത്തർകാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ദുരന്തത്തിൽ ആള്‍നാശം സംഭവിച്ചതായി നിലവിൽ റിപ്പോർട്ടുകളില്ല. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നു.
വളരെ കുറച്ചു സമയംകൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം. കുത്തിയൊഴുകുന്ന മഴവെള്ളത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും ദൃശ്യങ്ങളാണ് ഉത്തരാഖണ്ഡിൽ നിന്ന് പുറത്തുവരുന്നത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് ഉത്തർകാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുകളുമായി സംസാരിച്ചു. പ്രദേശത്ത് നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായമെത്തിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.