താങ്കളുടെ ബോസ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടോ? ഗഡ്കരിയുടെ വാക്സിന്‍ നിര്‍ദ്ദേശത്തെ ട്രോളി കോണ്‍ഗ്രസ്
ഇതേ ആവശ്യം നേരത്തെ മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരും ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രിയില്‍ നിന്ന് ഇത്തരമൊരു നിര്‍ദേശം വരുന്നത്
കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ട്രോളി കോണ്‍ഗ്രസ്. രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മരുന്ന് ഉത്പാദന കമ്പനികള്‍ക്ക് കൂടി വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള അനുമതി നല്‍കണമെന്ന ഗഡ്കരിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ കൊട്ട്.
ഏപ്രില്‍ 18ന് മന്‍മോഹന്‍സിങ് വാക്സിന്‍ ഉത്പാദനം വര്‍ദ്ദിപ്പിക്കണെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നെന്നും താങ്കളുടെ ബോസ് ഇതെല്ലാം കേള്‍ക്കുന്നുണ്ടോ എന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജയരാം രമേശ് ട്വീറ്റ് ചെയ്തത്.
'ഇതുതന്നെയാണ് ഏപ്രില്‍ 18ന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്. പക്ഷെ, ഇദ്ദേഹത്തിന്‍റെ ബോസ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടോ?' ജയ്റാം രമേശ് ട്വീറ്റ് ചെയ്തു
'രാജ്യത്ത് വാക്സിന്‍റെ ആവശ്യം അതിന്‍റെ വിതരണത്തേക്കാള്‍ കൂടുതലാണെങ്കില്‍, അത് വലിയ പ്രശ്നം സൃഷ്ടിക്കും. അതുകൊണ്ട് യഥാര്‍ഥ പേറ്റന്‍റ് ഉടമക്ക് 10 ശതമാനം റോയല്‍റ്റി നല്‍കി 10 കമ്പനികളെ കൂടി വാക്സിന്‍ ഉത്പാദന രംഗത്തേക്ക് കൊണ്ടുവരണം.' രാജ്യത്തെ സര്‍വകലാശാലകളുടെ വി.സിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇതേ ആവശ്യം നേരത്തെ മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരും ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രിയില്‍ നിന്ന് ഇത്തരമൊരു നിര്‍ദേശം വരുന്നത്. ഇതുതന്നെയാണ് നേരത്തെ മന്‍മോഹന്‍ സിങ്ങും പറഞ്ഞത്. അതുകൊണ്ടാണ് ബിജെപിയെ ട്രോളി കോണ്‍ഗ്രസ് രംഗത്തെത്തിയത്.