ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി; കേസുകള്‍ കുറഞ്ഞാല്‍ അണ്‍ലോക്കിങ് തുടരും
24 മണിക്കൂറിനിടെ 1600 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കാതെ ഡല്‍ഹി സര്‍ക്കാര്‍. മേയ് 31 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. രോഗബാധിതരുടെ എണ്ണം കുറയുന്ന മുറക്ക് മെയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ്ങിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
24 മണിക്കൂറിനിടെ 1600 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 2.5 ശതമാനം മാത്രമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 18- 44 പ്രായപരിധിക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഡല്‍ഹിയില്‍ നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ നഗരവാസികള്‍ക്കു മുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ 30 മാസമെടുക്കുമെന്നാണ് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയത്. ഇതിനിടയില്‍ എത്ര കോവിഡ് തരംഗങ്ങള്‍ വന്നുപോകുമെന്നോ എത്രത്തോളംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നോ അറിയില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.