ഡൽഹിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ട് മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളതെന്നു ഡൽഹിയിലെ ഗംഗാ റാം ആശുപത്രി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു.ഓക്സിജൻ സ്റ്റോക്ക് കുറയുന്നത് 60ഓളം രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു.
രണ്ട് മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളത്. വെന്‍റിലേറ്ററുകളിൽ പലതും ശരിയായി പ്രവർത്തിക്കുന്നില്ല. 60 ഓളം രോഗികളുടെ ജീവൻ അപകടത്തിലാണ്. അടിയന്തര ഇടപെടലുണ്ടാവണമെന്ന് ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ അഭ്യർഥിച്ചു. എത്രയും പെട്ടെന്ന് ഓക്സിജൻ ആശുപത്രിയിൽ എത്തിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഡൽഹിയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നായ ഗംഗാറാമിൽ 500ഓളം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.