ഗ്രാമീണ ഇന്ത്യ വൈറസ്മുക്തമാണെന്ന കാര്യം ഉറപ്പാക്കണം; ജില്ലാ ഭരണകൂടങ്ങളോട് പ്രധാനമന്ത്രി

പത്തു സംസ്ഥാനങ്ങളിലെ ജില്ലാതല കോവിഡ് പ്രതിരോധ പരിപാടികൾ വിലയിരുത്താന്‍ ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു മോദിയുടെ നിർദേശം

Update: 2021-05-20 11:17 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങൾ കോവിഡ്മുക്തമാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജില്ലാ ഭരണകൂട പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ സമ്പർക്കത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളോ മെഡിക്കൽ സജ്ജീകരണങ്ങളോ ഒന്നുമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗ്രാമങ്ങൾ പ്രതിസന്ധി നേരിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

പത്തു സംസ്ഥാനങ്ങളിലെ ജില്ലാതല കോവിഡ് പ്രതിരോധ പരിപാടികൾ വിലയിരുത്താൻ ചേർന്നതായിരുന്നു യോഗം. ഗ്രാമീണ മേഖലകളിൽ കോവിഡ് വ്യാപനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തണം. എന്നാൽ, ഗ്രാമങ്ങളിലെ കോവിഡ് വ്യാപനത്തിന് തടയിടാനാകുമെന്ന് മോദി ഉദ്യോഗസ്ഥരെ ഉപദേശിച്ചു.

വൈറസിനെ പൂർണമായി തുടച്ചുനീക്കുന്നതുവരെ കോവിഡിനെതിരായ പോരാട്ടത്തിൽ മന്ദഗതിയുണ്ടാകരുത്. കോവിഡ് കേസുകൾ കുറഞ്ഞാലും വെല്ലുവിളി ഒഴിയുന്നില്ലെന്നാണ് ഈ മഹാമാരിയിൽനിന്ന് നമ്മൾ പഠിച്ചത്. വൈറസ് പകർച്ച ചെറിയ രീതിയിലെങ്കിലും അവശേഷിക്കുന്ന കാലത്തോളം ഇതിന്റെ ഭീഷണി തുടരുമെന്നും മോദി പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News