മാതാപിതാക്കള്‍ക്ക് കോവിഡ്; ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് വനിത പൊലീസ്

ഡല്‍ഹി പൊലീസിലെ വനിത കോണ്‍സ്റ്റബിള്‍ രാഖിയാണ് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തി ചെയ്തത്.

Update: 2021-05-12 14:01 GMT
Advertising

മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചതിനു പിന്നാലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് പൊലീസ് ജീവനക്കാരി. ഡല്‍ഹി പൊലീസിലെ വനിത കോണ്‍സ്റ്റബിള്‍ രാഖിയാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായമനസ്കത കാട്ടി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്. 

ഡല്‍ഹി നിവാസികളായ ദമ്പതികള്‍ക്ക് അടുത്തിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ബന്ധുക്കള്‍ ഉത്തര്‍പ്രദേശിലാണ്. കൂടാതെ, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ അവര്‍ക്ക് യാത്രചെയ്യാനും സാധിച്ചില്ല. ഇതോടെ കുഞ്ഞിനെ സംരക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ചുമതല ഏറ്റെടുക്കാന്‍ രാഖി മുന്നോട്ടുവന്നത്.

കുഞ്ഞിന്‍റെ മാതാപിതാക്കളുടെ ദുരവസ്ഥ മനസ്സിലാക്കിയ രാഖി ദമ്പതികളുടെ വീട്ടിലെത്തി കുട്ടിയെ പരിപാലിക്കാനുള്ള സന്നദ്ധത മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. മോഡിനഗറിലുള്ള മുത്തച്ഛന്‍റെ വീട്ടിലേക്ക് കുട്ടിയെ സുരക്ഷിതമായി എത്തിക്കാനുള്ള ക്രമീകരണം സജ്ജമാകുന്നതുവരെയാണ് രാഖി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News