18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍

ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചിരുന്നത്.

Update: 2021-05-24 10:17 GMT
Editor : ubaid | By : Web Desk
Advertising

18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത്. സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ.

ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കുന്ന ദിവസം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. പുതിക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്‌സിന്‍ നേരിട്ടെത്തുന്നവര്‍ക്ക്  ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. അതതു സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്നതു അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതി

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News