കശ്മീരിലെ സ്റ്റേഷനുകളിൽ വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വേ
കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് അറിയിച്ചത്
റെയില്‍വയര്‍ വൈ-ഫൈ ഇനിമുതല്‍ ജമ്മു കശ്മീരിലെ എല്ലാ സ്‌റ്റേഷനുകളിലും ലഭ്യമാകുമെന്ന് റെയിൽവേ. കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് അറിയിച്ചത്.
'ഇന്ന് ലോക വൈ-ഫൈ ദിനത്തില്‍ ശ്രീനഗര്‍ അടക്കം കശ്മീര്‍ താഴ്വരയിലെ 14 സ്റ്റേഷനുകളും ലോകത്തെ ഏറ്റവും വലിയ സംയോജിത പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുകളുടെ ഭാഗമായി മാറിയെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്, രാജ്യത്തൊട്ടാകെ 6000ത്തില്‍ അധികം സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കാണിത് അദ്ദേഹം പറഞ്ഞു'- പിയൂഷ് ഗോയല്‍ പറഞ്ഞു.
റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യന്‍ റെയില്‍വേ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും അതിവേഗ വൈ-ഫൈ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.