സ്പുട്നിക്, ഫൈസര്‍.. കൂടുതല്‍ വിദേശ വാക്സിന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഊര്‍ജിത ശ്രമം

വാക്സിൻ ക്ഷാമത്തിന്റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുന്നതിനിടെയാണ് വിദേശ കമ്പനികളുമായി സഹകരിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്ര നീക്കം

Update: 2021-05-15 15:15 GMT
Advertising

കൂടുതൽ വിദേശ വാക്സിൻ രാജ്യത്ത് എത്തിക്കാൻ ഊർജിത നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. സ്പുട്നിക്കിന്റെ കൂടുതൽ ഡോസ് എത്തിയാൽ ഒരു പരിധി വരെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ . ഫൈസറുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കോവിഷീൽഡിന്റെയും കോവാക്സിന്റെയും ഉത്പാദനം വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.

വാക്സിൻ ക്ഷാമത്തിന്റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുന്നതിനിടെയാണ് വിദേശ കമ്പനികളുമായി സഹകരിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്ര നീക്കം. ഏപ്രിലിൽ എത്തിയ ഒന്നര ലക്ഷം വാക്സിന് പുറമെ, 60 ലക്ഷം സ്പുട്നിക് ഡോസുകൾ കൂടി ഈ മാസം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. ആഗസ്തിനകം അഞ്ചര കോടിയലധികം ഡോസ് എത്തിക്കാനാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. സ്പുട്നിക് ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുളള ശ്രമങ്ങളും വിതരണക്കാരായ ഡോ. റെഡ്ഢീസ് തുടങ്ങി കഴിഞ്ഞു .

സെപ്തംബറോടെ ഫൈസർ കൂടി ലഭ്യമാക്കാനാകുമെന്നാണ് കേന്ദ്രം കരുതുന്നത്. അഞ്ച് കോടി ഫൈസർ ഡോസുകൾ ആദ്യ ഘട്ടത്തിൽ എത്തിക്കാനാണ് ശ്രമം. കമ്പനിയുമായുളള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കോവിഷീൽഡിന്റെയും കോവാക്സിന്റെയും ഉത്പാദനം കൂട്ടും. പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് പ്രധാനമന്ത്രി നിർദേശം നൽകി. ഡിസംബറോടെ 18 വയസ്സിന് മുകളിലുളളവരുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം കരുതുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News