ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വർധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി.
Update: 2021-05-15 04:44 GMT
ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വർധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി.
നിരവധി സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളും, ആശുപത്രികളിലെ അവസ്ഥകളും മരണനിരക്കുകളും എല്ലാം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണ്, ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കി. ആദ്യ വർഷത്തെ മഹാമാരിക്കാലത്തേക്കാൾ രൂക്ഷമായിരിക്കും രണ്ടാം വർഷം എന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,26,123 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച 3,879 പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,66,229 ആയി