കേരള നേതൃത്വത്തെ തള്ളി ബി.ജെ.പി ലക്ഷദ്വീപ് നേതൃത്വം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ദ്വീപ് വാസികള്‍ കരിദിനം ആചരിക്കുകയാണ്.

Update: 2021-06-14 06:00 GMT
Advertising

സേവ് ലക്ഷദ്വീപ് ഫോറത്തെ തകര്‍ക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതായി അമിനി ദ്വീപിലെ ബി.ജെ.പി പ്രസിഡന്റ് പി.വി സലീം. ദ്വീപ് ജനത ഒന്നിച്ച് നടത്തിയ ഉപവാസ സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.ജെ.പി നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് രഹസ്യമായി നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി നിര്‍ദേശം തള്ളി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തുടര്‍ സമര പരിപാടികളില്‍ അമിനി ദ്വീപിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കാളികളാവുമെന്നും സലീം പറഞ്ഞു. ഐഷ സുല്‍ത്താനക്കൊപ്പം നില്‍ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ദ്വീപ് വാസികള്‍ കരിദിനം ആചരിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയിലെ ഒരു വിഭാഗം നേരത്തെ തന്നെ ഇടഞ്ഞ് നില്‍ക്കുകയാണ്. എ.പി അബ്ദുല്ലക്കുട്ടി അടക്കമുള്ള കേരളത്തിലെ ബി.ജെ.പി നേതാക്കളാണ് സ്ഥിതി വഷളാക്കുന്നത് എന്നാണ് ലക്ഷദ്വീപിലെ നേതാക്കള്‍ പറയുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News