'സമത്വപൂർണ ഇന്ത്യയ്ക്കായി അശ്രാന്ത പരിശ്രമം നടത്തുന്ന സഹോദരൻ'; രാഹുൽ ഗാന്ധിക്ക് ജന്മദിന ആശംസയുമായി സ്റ്റാലിൻ

രാഹുലിന്റെ 51-ാം ജന്മദിനം പ്രമാണിച്ച് പാർട്ടി പ്രവർത്തകർ ഇന്ന് ദേശീയവ്യാപകമായി സേവനദിനമായി ആചരിക്കുകയാണ്

Update: 2021-06-19 12:42 GMT
Editor : Shaheer | By : Web Desk
Advertising

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിന ആശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രിയപ്പെട്ട സഹോദരൻ എന്ന് അഭിസംബോധന ചെയ്താണ് സ്റ്റാലിൻ രാഹുലിന് 51-ാം ജന്മദിനത്തിൽ ട്വിറ്ററിലൂടെ ആശംസ നേർന്നത്.

എല്ലാ അർത്ഥത്തിലുമുള്ള സമത്വപൂർണമായ ഇന്ത്യയുടെ സംസ്ഥാപനത്തിനായുള്ള രാഹുൽ ഗാന്ധിയുടെ അശ്രാന്തവും നിസ്വാർത്ഥവുമായ പരിശ്രമങ്ങളെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ മറ്റുള്ളവർക്കൊപ്പം താനും പ്രശംസിക്കുകയാണെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ ധാർമികചിന്തയോട് അദ്ദേഹം പുലർത്തുന്ന പ്രതിബദ്ധത മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്, സഖ്യകക്ഷി, ഭരണകക്ഷികളിലെ പ്രമുഖരും രാഹുലിന് ജന്മദിന ആശംസ നേർന്നിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ക്കരി, ബാബുൽ സുപ്രിയോ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ,  ആർജെഡി നേതാവ് തേജസ്വി യാദവ്, ശശി തരൂർ എംപി തുടങ്ങിയവരെല്ലാം ആശംസകളര്‍പ്പിച്ചു.

നേതാവിന്റെ ജന്മദിനം പ്രമാണിച്ച് പാർട്ടി പ്രവർത്തകർ ഇന്ന് ദേശീയവ്യാപകമായി സേവനദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി മാസ്‌ക്കുകൾ, മെഡിസിൻ കിറ്റുകൾ, ഭക്ഷണങ്ങൾ അടക്കം വിതരണം ചെയ്യുന്നുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News