അങ്കിള്‍ജീ ഡല്‍ഹിയില്‍ പോയി വേറെ ജോലി നോക്കൂ, ബംഗാള്‍ രക്ഷപ്പെടും; ഗവര്‍ണറോട് മഹുവ മൊയ്ത്ര
ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു
ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വിമര്‍ശനമുന്നയിച്ച ഗവര്‍ണര്‍ക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. അങ്കിള്‍ജീ അങ്ങ് ഡല്‍ഹിയിലേക്ക് മടങ്ങിപ്പോയി വേറെ ജോലി നോക്കിയാല്‍ ബംഗാളിലെ അവസ്ഥ മെച്ചപ്പെടുമെന്നാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
Uncleji only way WB's "grim situation" will improve is if you move your sorry self back to Delhi & find another job.
— Mahua Moitra (@MahuaMoitra) June 6, 2021
Some suggestions:
1. Advisor to Ajay Bisht YogiCM on how best to Thok Do opposition
2. Advisor to Home Min on how best to hide during a pandemic https://t.co/oWLW0Ciupg
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ ധാങ്കറും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. മമത അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗവര്‍ണറുടെ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെല്ലാം ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കളോ അദ്ദേഹത്തെ അടുത്തറിയുന്നവരോ ആണെന്നും മഹുവ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളും മഹുവ ട്വീറ്റ് ചെയ്തു.
And Uncleji- while you're at it- take the extended family you've settled in at WB RajBhavan with you. pic.twitter.com/a8KpNjynx9
— Mahua Moitra (@MahuaMoitra) June 6, 2021