'ഹിന്ദി ആധിപത്യത്തെ എതിർത്ത നേതാവ്'; ഖാഇദേ മില്ലത്തിനെ അനുസ്മരിച്ച് എംകെ സ്റ്റാലിൻ
മുഹമ്മദ് ഇസ്മായീൽ സാഹിബിന്റെ 126-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഖബറിടത്തിലെത്തി തമിഴ്നാട് മുഖ്യമന്ത്രി ആദരമർപ്പിച്ചു
മുസ്‍ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബിന്റെ 126-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ ആദരമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്‌നാട്ടിലെ ട്രിപ്ലിക്കേനിലെ വല്ലാജാൻ മസ്ജിദിലെത്തിയാണ് സ്റ്റാലിൻ പുഷ്പഹാരം അർപ്പിച്ചത്. ഡിഎംകെ നേതാക്കളും മുസ്‍ലിം ലീഗ് തമിഴ്‌നാട് ഘടകം നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
அனைத்துக் கட்சியினரும் மதிக்க தக்க,மத நல்லிணக்கத்திற்காக தனது வாழ்நாள் முழுவதும் பாடுபட்ட தலைவர் கண்ணியத்திற்குரிய காயிதே மில்லத். மாநில மொழி, உரிமைகளுக்காக போராடியதோடு தமிழ் மொழியை தேசிய மொழியாக அறிவிக்க வேண்டும் என வாதிட்ட அவர்தம் 126 வது பிறந்தநாளில் நினைவைப் போற்றுவோம். pic.twitter.com/g1JsXuo6uw
— Dr P Thiaga Rajan (PTR) (@ptrmadurai) June 5, 2021
സന്ദർശനത്തിന്റെ ചിത്രങ്ങൾ സ്റ്റാലിൻ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദി ഭാഷയുടെ ആധിപത്യത്തിനെതിരെ പോരാടിയ നേതാവാണ് ഇസ്മായീൽ സാഹിബെന്ന് ട്വീറ്റിൽ സ്റ്റാലിൻ കുറിച്ചു. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മതസൗഹാർദത്തിനും തമിഴ്‌നാടിന്റെ വികസനത്തിനും വേണ്ടി പ്രവർത്തിക്കാമെന്നും സ്റ്റാലിൻ കുറിച്ചു.
அனைத்துக் கட்சியினரும் மதிக்க தக்க,மத நல்லிணக்கத்திற்காக தனது வாழ்நாள் முழுவதும் பாடுபட்ட தலைவர் கண்ணியத்திற்குரிய காயிதே மில்லத். மாநில மொழி, உரிமைகளுக்காக போராடியதோடு தமிழ் மொழியை தேசிய மொழியாக அறிவிக்க வேண்டும் என வாதிட்ட அவர்தம் 126 வது பிறந்தநாளில் நினைவைப் போற்றுவோம். pic.twitter.com/g1JsXuo6uw
— Dr P Thiaga Rajan (PTR) (@ptrmadurai) June 5, 2021
തമിഴ്‌നാട് ധനകാര്യ മന്ത്രിയും ഡിഎംകെ നേതാവുമായ പളനിവേൽ ത്യാഗരാജനും ഖാഇദെ മില്ലത്തിനെ അനുസ്മരിച്ചു. ജീവിതത്തിലുടനീളം മതസൗഹാർദത്തിനു വേണ്ടി പ്രവർത്തിച്ചയാളാണ് ഖാഇദെ മില്ലത്തെന്ന് ത്യാഗരാജൻ ട്വീറ്റ് ചെയ്തു. എല്ലാ കക്ഷികളെയും ബഹുമാനിച്ചയാളാണ് അദ്ദേഹം. തമിഴ് ഭാഷയ്ക്കും അവകാശങ്ങൾക്കും വേണ്ടി പോരാടിയ അദ്ദേഹം തമിഴിനെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന് വാദിക്കുകയും ചെയ്തയാളാണെന്നും ട്വീറ്റിൽ മന്ത്രി സൂചിപ്പിച്ചു.