ആംബുലന്‍സോ വാഹനങ്ങളോ ഇല്ല; സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ശ്മശാനത്തിലെത്തിച്ച് ബന്ധുക്കള്‍

കോവിഡ് പരിശോധന ഫലം വരുന്നതിനു മുമ്പാണ് സ്ത്രീ രോഗം മൂര്‍ച്ഛിച്ച് മരിച്ചത്.

Update: 2021-04-27 10:45 GMT
Advertising

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് സ്ത്രീയുടെ മൃതദേഹം ബൈക്കിൽ ഇരുത്തി ശ്മശാനത്തിലെത്തിച്ച് ബന്ധുക്കള്‍. ആശുപത്രിയിൽനിന്ന് മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ കുടുംബത്തിന് ആംബുലന്‍സോ മറ്റു വാഹനങ്ങളോ ലഭിച്ചില്ല. തുടര്‍ന്ന് മകനും മരുമകനും ചേർന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. 

കോവിഡ് രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 50കാരിയായ സ്ത്രീയെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെയാണ് അവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ നിന്ന് പരിശോധന ഫലം പുറത്തുവരുന്നതിനു മുമ്പ് സ്ത്രീ മരിച്ചിരുന്നു.

സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് സർക്കാറിനെതിരെ ഉയരുന്നത്. കോവിഡിന്‍റെ ആദ്യ ഘട്ട വ്യാപനത്തെ ചെറുക്കാന്‍ 1088 ആംബുലൻസുകളും 104 മെഡിക്കൽ യൂണിറ്റുകളും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഈ സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ആരോപണങ്ങള്‍. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News