വാക്സിനെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ഉത്തരവിറക്കി ഫിറോസാബാദ് ജില്ലാ ഭരണകൂടം

കോവിഡ് വാക്സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുമെന്നും മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവിൽ പറയുന്നു

Update: 2021-06-02 16:21 GMT
Editor : Roshin | By : Web Desk
Advertising

കോവിഡ് വാക്സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നല്‍കില്ലെന്ന്​ ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ ഭരണകൂടം. ഇത് സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് വാക്കാല്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ചീഫ് ഡവലപ്മെന്‍റ് ഓഫീസർ ചാർചിത് ഗൗർ അറിയിച്ചു.

കോവിഡ് വാക്സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുമെന്നും മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് നടപ്പാക്കാൻ ജില്ലാ ട്രഷറി ഉദ്യോഗസ്ഥർക്കും മറ്റ് വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകി.

ജൂൺ 15 മുതൽ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. 'മിഷൻ ജൂൺ' എന്ന പദ്ധതി പ്രകാരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വാക്‌സിൻ എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News