ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് നടപടി
ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. അഭിഭാഷകയായ ഫസീല ഇബ്രാഹീമിനെതിരെയാണ് മിനിക്കോയ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഇവരുടെ സമൂഹമാധ്യമ എക്കൗണ്ടുകളടക്കം നിരീക്ഷിണത്തിലാണെന്നാണ് സൂചന.
ഫസീലയുടെ പിതാവിനെയാണ് മിനിക്കോയ് പൊലീസ് ബന്ധപ്പെട്ടത്. ഇവരുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ചും മറ്റും ചോദിച്ചതായി അഡ്വ. ഫസീല മീഡിയാവണ്ണിനോട് പറഞ്ഞു. എപ്പോള്‍ വിളിച്ചാലും വിവരങ്ങള്‍ കൈമാറാന്‍ പറ്റുന്ന വിധത്തില്‍ പൊലീസ് സ്റ്റേഷനിലെ നമ്പര്‍ സേവ് ചെയ്തു വെക്കണമെന്നും പൊലീസ് നിര്‍ദേശിച്ചതായി ഫസീല പറഞ്ഞു.
ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ ദ്വീപ്‌നിവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. നേരത്തെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലക്ഷദ്വീപ് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഫസീല ഉള്‍പ്പെടെ നിരവധി ദ്വീപ് നിവാസികള്‍ വിവിധ മലയാള ചാനലുകളില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതികരിച്ചിരുന്നു.