പ്രധാനമന്ത്രിയെ കാണ്മാനില്ല..! കോവിഡ് ഭീതിക്കിടെ ട്രെൻഡായി '#WhereIsPM'

പ്രധാനമന്ത്രിയെ കണ്ടെത്തുന്നവർക്ക് പതിനഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചവരുമുണ്ട് കൂട്ടത്തില്‍.

Update: 2021-04-16 08:49 GMT
Editor : Suhail | By : Web Desk
Advertising

കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്നതിനിടെ പ്രധാനമന്ത്രിയെ അന്വേഷിച്ച് സോഷ്യൽ മീഡിയ. 'വേർ ഈസ് പി.എം' എന്ന ഹാഷ് ടാ​ഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡായി മാറിയിരിക്കുന്നത്.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ജനുവരിയിൽ പതിനായിരത്തിൽ താഴെ കോവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് നിന്ന്, രണ്ട് ലക്ഷം പ്രതിദിന കോവിഡ് കേസുകളാണ് രാജ്യത്തിപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കോവിഡ് പ്രതിരോധത്തിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാറിന്റെ ഭാ​ഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

രാജ്യം അടിയന്തര പ്രധാന്യത്തോടെ കോവിഡിനെ പ്രതിരോധിക്കേണ്ട ഘട്ടത്തിൽ പ്രധാനമന്ത്രിയും സർക്കാരും ആളെ കൂട്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിനെ കൊണ്ട് കഴിയില്ല (#ModiGovtSeNaHoPayega) എന്ന ഹാഷ് ടാഗും ഇതിനിടെ ട്രെന്‍ഡിങ്ങായിട്ടുണ്ട്.

പ്രധാനമന്ത്രിയെ കണ്ടെത്തുന്നവർക്ക് പതിനഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചവരുമുണ്ട് കൂട്ടത്തില്‍. പ്രധാനമന്ത്രി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയെന്ന് പരിഹസിച്ചുള്ള ട്രോളുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News