'370ാം വകുപ്പ്​ നീക്കിയതിലെ ദിഗ്‌വിജയ് സിങ്ങിന്റെ അഭിപ്രായത്തിനെതിരെ രവിശങ്കർ പ്രസാദ്; 'കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം'

കോ​ൺ​ഗ്ര​സ്​ ഭ​ര​ണ​ത്തി​ലേ​റി​യാ​ൽ ജ​മ്മു-​ക​ശ്​​മീ​രി​ൽ 370ാം വ​കു​പ്പ്​ എ​ടു​ത്തു​മാ​റ്റി​യ​ നടപടി പു​നഃ​പ​രി​ശോ​ധി​ക്കു​മോയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു

Update: 2021-06-13 11:26 GMT
Advertising

ജമ്മു-​ക​ശ്​​മീ​രി​ൽ 370ാം വ​കു​പ്പ്​ എ​ടു​ത്തു​മാ​റ്റി​യ​തിലുള്ള കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ അഭിപ്രായത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. 370ാം വ​കു​പ്പ്​ വിഷയത്തിൽ കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

'ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടത് പോലെ കോ​ൺ​ഗ്ര​സ്​ ഭ​ര​ണ​ത്തി​ലേ​റി​യാ​ൽ ജ​മ്മു-​ക​ശ്​​മീ​രി​ൽ 370ാം വ​കു​പ്പ്​ എ​ടു​ത്തു​മാ​റ്റി​യ​ നടപടി പു​നഃ​പ​രി​ശോ​ധി​ക്കു​മോ?, നിശബ്ദതയുടെ സമയം കഴിഞ്ഞു. നിങ്ങളുടെ വ്യക്തമായ നിലപാട് വിശദീകരിക്കുക'- രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. 

ജ​മ്മു-​ക​ശ്​​മീ​രി​ൽ 370ാം വ​കു​പ്പ്​ എ​ടു​ത്തു​മാ​റ്റി​യ​ത്​ അ​ങ്ങേ​യ​റ്റം വി​ഷ​മ​ക​ര​മാ​യെ​ന്നും കോ​ൺ​ഗ്ര​സ്​ ഭ​ര​ണ​ത്തി​ലേ​റി​യാ​ൽ ഇ​ക്കാ​ര്യം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും കോ​ൺ​​ഗ്ര​സ്​ നേ​താ​വ്​ ദി​ഗ്​​വി​ജ​യ്​ സി​ങ് പറഞ്ഞതായി ആരോപണമുയർന്നിരുന്നു. പാ​കി​സ്​​താ​ൻ വം​ശ​ജ​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ള്ള ക്ല​ബ്​ ഹൗ​സ്​ ച​ർ​ച്ച​യി​ൽ സി​ങ്​ ദേ​ശ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​ മ​ധ്യ​​പ്ര​ദേ​ശ്​ ബി.​ജെ.​പിയാണ് സംഭവം വിവാ​ദമാക്കിയത്.

'370ാം വ​കു​പ്പ്​ എ​ടു​ത്തു​ക​ള​ഞ്ഞ​ത് മു​ത​ൽ ക​ശ്​​മീ​രി​ൽ ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​യി. എ​ല്ലാ​വ​രെ​യും ജ​യി​ലി​ൽ അ​ട​ച്ച​തോ​ടെ അ​വി​ടെ മാ​ന​വി​ക​തയും ഇ​ല്ലാ​താ​യി. ക​ശ്​​മീ​രി​യ​ത്ത്​ ആ​ണ്​ മ​തേ​ത​ര​ത്വ​ത്തിന്റെ അ​ടി​സ്ഥാ​നം. കാ​ര​ണം മു​സ്​​ലിം ഭൂ​രി​പ​ക്ഷ സം​സ്ഥാ​ന​ത്ത്​ ഹി​ന്ദു രാ​ജാ​വാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​ർ ഒ​ന്നി​ച്ചു​ പ്ര​വ​ർ​ത്തി​ച്ചു. അ​തിന്റെ ഫ​ല​മാ​യി ക​ശ്​​മീ​രി പ​ണ്ഡി​റ്റു​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ സ​ർ​വി​സു​ക​ളി​ൽ സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്തി. അ​തി​നാ​ൽ ത​ന്നെ 370ാം വ​കു​പ്പ്​ എ​ടു​ത്തു​ക​ള​ഞ്ഞ​ത്​ ഏ​റ്റ​വും വി​ഷ​മി​പ്പി​ക്കു​ന്ന തീ​രു​മാ​ന​​മാ​യി​രുണെന്നും കോ​ൺ​ഗ്ര​സ്​ അ​ധി​കാ​ര​ത്തി​ൽ വ​രു​ക​യാ​ണെ​ങ്കി​ൽ ഈ ​വി​ഷ​യ​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തും' ​എന്നാ​യി​രു​ന്നു ദി​ഗ്​​വി​ജ​യ്​ സി​ങ്ങിന്റെ പ​രാ​മ​ർ​ശം. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News