മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ഡബ്ല്യു.എച്ച്.ഒ
ആഗോള കോവിഡ് കണക്കിൽ നിലവിൽ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്.
സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യപനം രൂക്ഷമാകാൻ കാരണമായെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). രാജ്യത്തെ കോവിഡ് വ്യാപന അവലോകന റിപ്പോർട്ടിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പരാമര്‍ശം.
ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമാകുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. 2020 ഒക്ടോബറിലാണ് ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്.
തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ് ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണ്. അതേസമയം, ആഗോള കോവിഡ് കണക്കുകള്‍ പ്രകാരം നിലവിൽ 50 ശതമാനം കേസുകളും 30 ശതമാനം കോവിഡ് മരണങ്ങളും ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് അയൽ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു.