വാക്സിന് രണ്ട് വില, യുക്തിയെന്ത്? പുതുക്കിയ വാക്സിൻ നയം രണ്ടാഴ്ചക്കകം പ്രഖ്യാപിക്കണം: കേന്ദ്രത്തോട് സുപ്രീംകോടതി
ഡിജിറ്റൽ ഇന്ത്യ എന്ന് പറയുന്നതല്ലാതെ യാഥാർഥ്യമെന്തെന്ന് അറിയാമോ എന്ന് ഡി വൈ ചന്ദ്രചൂഡ്
കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വിലയ്ക്ക് വാക്സിൻ നൽകുന്നതിന്റെ യുക്തി എന്തെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഇന്നും ആരാഞ്ഞു. പുതുക്കിയ വാക്സിന്‍ നയം രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഡിജിറ്റൽ ഇന്ത്യ എന്ന് പറയുന്നതല്ലാതെ യാഥാർഥ്യമെന്തെന്ന് അറിയാമോ? പാവപ്പെട്ടവർ എങ്ങനെ കോവിന്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു. കൂടുതൽ വാക്സിൻ നി൪മാതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും ഈ വ൪ഷത്തോടെ രാജ്യത്തെ എല്ലാവ൪ക്കും വാക്സിൻ നൽകാനാകുമെന്നും കേന്ദ്രം അറിയിച്ചു. വാക്സിന്‍റെ കാര്യത്തില്‍ ഒരു ദേശീയ നയമുണ്ടോയെന്ന് കോടതി ചോദിച്ചു. എല്ലാവ൪ക്കും ഇഷ്ടമുള്ളത് പോലെ ടെൻഡ൪ വിളിക്കാമെന്നതാണോ സ൪ക്കാ൪ നയമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആരാഞ്ഞു. ഭരണഘടനാ അനുച്ഛേദത്തിൽ താൻ വായിച്ചത് ഇന്ത്യ ഒരു യൂണിയൻ ആണെന്നാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പുതുക്കിയ വാക്സിന്‍ നയം പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
Supreme Court hears issues relating to COVID19, asks the Centre about rationale for dual price policy for vaccines
— ANI (@ANI) May 31, 2021
SC says there needs to be one price for vaccines across the nation, also pulls up Centre on procurement of vaccines & mandatory registration on CoWIN app pic.twitter.com/9GQcCPSkgz