യു.എ.ഇയിലേക്കുള്ള യാത്രാവിലക്കില്‍ അനിശ്ചിതത്വം; വിമാനക്കമ്പനികള്‍ ബുക്കിങ് നിര്‍ത്തിവെച്ചു
ജൂലൈ ആറ് വരെ യു.എ.ഇ സര്‍വീസ് ഉണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ.
യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിച്ചതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. വ്യവസ്ഥകളിലെ ആശയക്കുഴപ്പം മൂലം ;. ജൂലൈ ആറ് വരെ യു.എ.ഇ സര്‍വീസ് ഉണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ദുബൈ ഗവണ്‍മെന്റ് പുതിയ പ്രോട്ടോകോള്‍ പുറത്തിറക്കിയത്. ഇത് പ്രകാരം ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാളെ മുതല്‍ യു.എ.ഇയിലേക്ക് പ്രവേശം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നലെ ദക്ഷിണാഫ്രിക്കക്കും നൈജീരിയക്കും യാത്രാവിലക്ക് നീളുമെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ എമൈറ്റ്‌സ് എയര്‍ലൈന്‍സും ഇന്ത്യന്‍ വിമാന കമ്പനികളും യാത്രക്കാര്‍ക്കുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.
വിമാനകമ്പനികള്‍ ബുക്കിങ് നിര്‍ത്തിവെച്ചതോടെ നാളെ മുതല്‍ യു.എ.ഇയിലേക്ക് വരാനിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്തുകൊണ്ട് ബുക്കിങ് നിര്‍ത്തിവെച്ചു എന്ന് കൃത്യമായി വിശദീകരിക്കാന്‍ വിമാന കമ്പനികള്‍ തയ്യറായിട്ടില്ല.